വാഷിങ്ടൺ: ആഗോളതലത്തിൽ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അറിയിച്ച് യു.എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ലഭ്യതക്കനുസരിച്ച് വാക്സിൻ വിതരണം ചെയ്യുമെന്നാണ് യു.എസ് നിലപാട്. ഇന്ത്യയുൾപ്പടെ കോവിഡിൽ വലയുന്ന രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നതാണ് യു.എസിെൻറ തീരുമാനം.
ട്വിറ്ററിലൂടെയാണ് സ്ലാവിറ്റ് വാക്സിൻ വിതരണം ചെയ്യുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ 40 ലക്ഷത്തോളം കോവിഡ് വാക്സിൻ അമേരിക്ക കാനഡക്കും മെക്സിക്കോക്കും നൽകിയിരുന്നു. നിലവിൽ ഇന്ത്യയുൾപ്പടെയുള്ള കോവിഡിൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് വാക്സിൻ നൽകണമെന്ന സമ്മർദം അമേരിക്കക്ക് മേൽ ഉണ്ട്. യു.എസിലെ തന്നെ പല സംഘടനകളും ഇന്ത്യക്ക് വാക്സിനും മറ്റ് സഹായങ്ങളും നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിെൻറ ഒന്നാം തരംഗത്തിൽ ഇന്ത്യ യു.എസിന് നൽകിയ സഹായവും അദ്ദേഹം പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.