ക്രിമിയയ്ക്ക് മേലുള്ള റഷ്യൻ നിയന്ത്രണം അംഗീകരിക്കാൻ യു.എസ് തയാറെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: യുക്രെയ്ൻ സമാധാന ഉടമ്പടിയിൽ ക്രിമിയയ്ക്ക് മേലുള്ള റഷ്യയുടെ പരമാധികാരത്തെ അംഗീകരിക്കാൻ അമേരിക്ക തയാറെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പാരീസിൽവെച്ച് വെടിനിർത്തൽ ഉടമ്പടി കൈമാറി. ഒപ്പം യു.എസിൻറെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയും റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഫോണിൽ ഉടമ്പടിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പാരീസിൽ യൂറോപ്യൻ, യുക്രെനിയൻ, റഷ്യൻ പ്രതിനിധികളുമായി സംവദിച്ച മാർക്കോ യുദ്ധം അവസാനിപ്പിക്കണമോ തുടരണമോ എന്നതിൽ അടിയന്തിര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടു.


യുക്രെയ്ന്‍റെ ഭാഗമായിരുന്ന ക്രിമിയയുടെ നിയന്ത്രണം 2014ലാണ് സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്തത്. വ്ലാദിമർ സെലൻസ്കി ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതിൽ പലതവണ വിസമ്മതം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - US to accept the raussia's control over Crimea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.