വാഷിങ്ടൺ: അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ആശീർവാദത്തോടെ സംഗീത നയതന്ത്രം എന്ന ആശയത്തിലൂന്നി യു.എസ് കലാകാരന്മാരുടെ സംഘം ഇന്ത്യയിൽ.
പ്രമുഖ ജാസ് കലാകാരന്മാരായ ഹെർബി ഹാൻകോക്, ഡിയാനെ റീവ്സ് എന്നിവർ നയിക്കുന്ന സംഗീതനിശ ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ പര്യടനം നടത്തും. ബന്ധം ശക്തിപ്പെടുത്താൻ യു.എസ് കലാകാരന്മാരെ വിവിധ രാജ്യങ്ങളിൽ അയക്കുന്ന പദ്ധതിക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ സെപ്റ്റംബറിലാണ് തുടക്കം കുറിച്ചത്.
ചൈനയിലേക്ക് മ്യൂസിക് ബാൻഡുകളെ അയച്ചായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു. ഈ വർഷത്തെ പര്യടനം ആരംഭിക്കുന്നത് ഇന്ത്യയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.