വിവേക് മൂർത്തി
വാഷിങ്ടൺ: കോവിഡ് മഹാമാരി കുടുംബത്തിലെ 10 അടുത്ത ബന്ധുക്കളെ കവർന്നതായി യു.എസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി. ഇന്ത്യയിലും അമേരിക്കയിലുമുള്ള ബന്ധുക്കളാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ വംശജനായ ഡോ. മൂർത്തി രണ്ടാം തവണയാണ് സർജൻ ജനറലായി വൈറ്റ് ഹൗസിൽ നിയമിക്കപ്പെടുന്നത്. കോവിഡ് കാരണം സംഭവിച്ച ഓരോ മരണവും തടയപ്പെടേണ്ടതായിരുന്നുവെന്ന് നിരാശയോടെ ഓർക്കുന്നു. വാക്സിൻ മാത്രമാണ് പരിഹാരം. യു.എസിൽ 160 മില്യൻ ജനങ്ങൾ വാക്സിൽ സ്വീകരിച്ചു കഴിഞ്ഞു - വൈറ്റ് ഹൗസിൽ വാർത്ത സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
എല്ലാ ആഴ്ചയും രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരുമായി സ്ഥിതിഗതികൾ വിലയിരുത്താറുണ്ടെന്നും വ്യാജ വാർത്തകളിൽ വീണുപോകരുതെന്നും അദ്ദേഹം ഉണർത്തി. വ്യാജ വാർത്തകൾക്കെതിരെ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും കോവിഡ് സംബന്ധിച്ച് ലഭ്യമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷമേ വിശ്വസിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.