അമേരിക്കൻ സുപ്രീംകോടതി ജഡ്​ജി റൂത്ത്​ ബാദെർ അന്തരിച്ചു

വാഷിങ്​ടൺ: അമേരിക്കൻ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്​ജിയും വനിത വിമോചനത്തിൻെറ ശക്​തയായ വക്​താവുമായ ജസ്​റ്റിസ്​ റൂത്ത്​ ബാദെർ ഗിൻസ്​ബർഗ്​ (87) പാൻക്രിയാസ്​ കാൻസർ ബാധിച്ചു മരിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിത സുപ്രീം കോടതി ജഡ്​ജിയായിരുന്നു റൂത്ത്​. ഗർഭഛിദ്രം, സ്വവർഗ വിവാഹം, വോട്ടവകാശം, കുടിയേറ്റം തുടങ്ങി നിരവധി സുപ്രധാന വിധികളിൽ​ അമേരിക്കൻ സുപ്രീംകോടതിയിലെ ലിബറൽ വിഭാഗത്തി​െൻറ വക്​താവായിരുന്ന റൂത്ത്​ പങ്കാളിയായി.

1993ൽ ബിൽ ക്ലിൻറണാണ്​ സുപ്രീംകോടതി ജഡ്​ജിയായി നിയമിച്ചത്​. 27 വർഷമാണ്​ പരമോന്നത കോടതിയിൽ സേവനമനുഷ്​ഠിച്ചത്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമ, മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥിയുമായ ജോ ബൈഡൻ തുടങ്ങിയവർ അനുസ്​മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.