Posted On
date_range Updated On
date_range യു.എസ് വ്യോമാക്രമണം: സിറിയയിൽ രണ്ട് ഐ.എസുകാർ കൊല്ലപ്പെട്ടു
ദമസ്കസ്: വടക്കൻ സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന രണ്ട് ഐ.എസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. വലി അബു ഹഷും അൽ ഉമവിയും ഇയാളുടെ സഹായിയുമാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് വക്താവ് അറിയിച്ചു.
മുതിർന്ന മറ്റൊരു ഐ.എസ് തലവനെ അതേ ദിവസം സിറിയയിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ വധിച്ചതായും സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.