Posted On
date_range Updated On
date_range അമേരിക്കയിലെ സിഖ് ഗുരുദ്വാരയിൽ വെടിവെപ്പ്; രണ്ടു പേരുടെ നില ഗുരുതരം
സാക്രമെന്റോ: അമേരിക്കയിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരുടെയും നില ഗുരുതരം. പ്രദേശിക സമയം ഉച്ചക്ക് 2.30ന് കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിലാണ് വെടിവെപ്പ് നടന്നത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് സാക്രമെന്റോ കൗണ്ടി പൊലീസ് വക്താവ് അമർ ഗാന്ധി പറഞ്ഞു. വെടിവെപ്പിന് പിന്നിൽ വിദ്വേഷമല്ല. പരസ്പരം അറിയാവുന്ന രണ്ടു പേരാണ് വെടിവെപ്പ് നടത്തിയതെന്നും അമർ ഗാന്ധി വ്യക്തമാക്കി.
അമേരിക്കയിൽ കഴിഞ്ഞ വർഷം മാത്രം തോക്കുമായി ബന്ധപ്പെട്ട 44,000 മരണങ്ങൾ നടന്നതായി ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം കൊലപാതക കേസുകളും അപകടങ്ങളും സ്വയരക്ഷയും ആത്മഹത്യയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.