Posted On
date_range Updated On
date_range ജഡ്ജി എമി ബാരറ്റിന്‍റെ നിയമനത്തിന് യു.എസ് സെനറ്റിന്‍റെ അംഗീകാരം
വാഷിങ്ടൺ: യു.എസ് സുപ്രീംകോടതി ജഡ്ജി എമി ബാരറ്റിന്‍റെ നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിയമന ശിപാർശ 48നെതിരെ 51 വോട്ടുകൾക്കാണ് പാസായത്.
അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗിന്‍റെ പിൻഗാമിയായാണ് എമി ബാരറ്റിന്‍റെ നിയമിച്ചത്. ഇത്രയും വേഗതയിൽ ഒരു ജഡ്ജിയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്.
നവംബർ മൂന്നിന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിടുക്കപ്പെട്ട് എമി ബാരറ്റിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്ന നടപടിക്കെതിരെ ഡെമോക്രാറ്റ് പാർട്ടിക്കാർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.