ഷിങ്ടൺ: തങ്ങളുടെ ആകാശപരിധിയിൽ തന്ത്രപ്രധാന മേഖലകളിൽ ചൈനയുടെ ചാര ബലൂണുകൾ കണ്ടെത്തിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിങ് സന്ദർശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. പുതിയ സാഹചര്യത്തിൽ ബ്ലിങ്കൻ സന്ദർശനം മാറ്റിവെച്ചു. വ്യോമതാവളങ്ങൾ ഉൾപ്പെടുന്ന യു.എസിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലൂടെയാണ് ബലൂൺ സഞ്ചരിച്ചിരുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ബലൂൺ വെടിവെച്ചിടാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ചെങ്കിലും പിന്നീട് ഭൂമിയിൽ പതിച്ചാലുണ്ടാകുന്ന വിപത്തുകൾ കണക്കിലെടുത്ത് ഒഴിവാക്കി. ബലൂൺ രാജ്യത്ത് സുരക്ഷാഭീഷണി ഉയർത്തുമെന്ന് പെന്റഗൺ കരുതുന്നില്ല.
അതിനിടെ, വിഷയത്തിൽ വസ്തുതാന്വേഷണം ആരംഭിച്ചതായും ഫലം വരുന്നതിനുമുമ്പ് അനാവശ്യ പ്രചാരണം നടത്തരുതെന്നും ചൈന വ്യക്തമാക്കി. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിൽ അതിക്രമിച്ചുകയറാൻ ഉദ്ദേശ്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.