Posted On
date_range Updated On
date_range അതിർത്തി കടന്നുള്ള ആക്രമണം തടയാൻ പാകിസ്താന് സാമ്പത്തിക സഹായം നൽകാൻ യു.എസ് തയാർ -ബിലാവൽ ഭുട്ടോ
ഇസ്‍ലാമാബാദ്: അഫ്ഗാനിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ആക്രമണം തടയാൻ പാകിസ്താന് സാമ്പത്തിക സഹായം നൽകാൻ തയാറാണെന്ന് യു.എസ് അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ.
കഴിഞ്ഞാഴ്ച യു.എസ് സന്ദർശിച്ച ബിലാവൽ ഭുട്ടോ നിരവധി നയവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. 2023ഓടെ ഫണ്ട് നൽകാനാണ് യു.എസ് സന്നദ്ധത അറിയിച്ചതെന്നും ബിലാവൽ വ്യക്തമാക്കി.
സമീപകാലത്ത്പാകിസ്താനെ ലക്ഷ്യമിട്ട് അഫ്ഗാനിസ്താനിലെ തെഹ്‍രീകെ താലിബാൻ പാകിസ്താൻ ആക്രമണങ്ങൾ കടുപ്പിച്ചതായി യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവിച്ചിരുന്നു.ഈ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ചെറുക്കാൻ പാകിസ്താനെ സഹായിക്കാൻ തയാറാണെന്നും നെഡ് പ്രൈസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.