121.5 മില്യൺ ഡോളർ എയർ ഇന്ത്യ യാത്രക്കാർക്ക് തിരിച്ച് നൽകണമെന്ന് യു.എസ്; പിഴയടക്കാനും ഉത്തരവ്

വാഷിങ്ടൺ: ഫ്ലൈറ്റ് റദ്ദാക്കിയപ്പോൾ യാത്രക്കാർക്ക് പണം തിരിച്ചുനൽകാൻ വൈകിയതിന് എയർ ഇന്ത്യക്ക് പിഴ ചുമത്തി യു.എസ് ഗതാഗത വകുപ്പ്. 121.5 മില്യൺ ഡോളർ തിരിച്ചടക്കാനും 1.4 മില്യൺ ഡോളർ പിഴയടക്കാനുമാണ് ഉത്തരവ്.

എയർ ഇന്ത്യ ഉൾപ്പെടെ ആറ് എയർ ലൈനുകൾക്കാണ് പിഴ ചുമത്തിയത്. ഫ്രണ്ടിർ, ടാപ് പോർചുഗൽ, എയറോ മെക്സികോ, ഇഐ എഐ, എവിയൻസ എന്നീ എയർലൈൻസുകളിൽ നിന്നാണ് പിഴ ഈടാക്കുക. ആറ് എയർ ലൈനുകളിൽ നിന്നായി 7.25 മില്യൺ ഡോളറാണ് പിഴയായി ഈടാക്കുക. ആകെ 6.22 മില്യൺ ഡോളർ തിരിച്ചടക്കണം.

അഭ്യർഥിച്ചാൽ പണം മടക്കി നൽകാമെന്ന എയർ ഇന്ത്യയുടെ നയം, രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യോമ ഗതാഗതത്തിനിടെ ​ഫ്ലൈറ്റുകൾ റദ്ദാക്കുകയോ മാറ്റുകയോ ചെയ്താൽ ടിക്കറ്റ് തുക തിരിച്ചു നൽകണമെന്നത് നിർബന്ധമാണ്.

എയർഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചടക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെടുകയും പിഴയടക്കം തിരിച്ചടക്കാമെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. പണം തിരിച്ചടക്കാനായി എയർ ഇന്ത്യയിൽ 1900 ഓളം പേർ നൽകിയ അപേക്ഷയിൽ പകുതി എണ്ണത്തിൽ നടപടി എടുക്കാൻ 100 ദിവസത്തിലേറെ സമയമെടുത്തു. എന്നാൽ സമയമെടുക്കുമെന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ഏജൻസികൾക്ക് നൽകിയതുമില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - US Orders Tata-Led Air India to pay $121.5 Million As Passenger Refunds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.