Posted On
date_range Updated On
date_range യാത്രക്കിടെ എയർ ഹോസ്റ്റസിനെ കയറിപ്പിടിച്ചയാളെ വിമാനത്തിൽ കെട്ടിയിട്ടു
വാഷിങ്ടൺ: യു.എസിൽ വിമാനയാത്രക്കിടെ എയർ ഹോസ്റ്റസുമാർക്കുനേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചയാളെ കയറുകൊണ്ട് കെട്ടിയിട്ടു. ഫിലഡെൽഫിയയിൽനിന്ന് മിയാമിയിലേക്ക് പോയ വിമാനത്തിലായിരുന്നു 22 കാരന്‍റെ അതിക്രമം. രണ്ടു എയർ ഹോസ്റ്റസുമാർക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമം നടത്തുകയും മൂന്നാമത്തെയാളെ മർദിക്കുകയും ചെയ്തതോടെയാണ് ഇയാളെ കെട്ടിയിട്ടത്.
യാത്രക്കാർക്കു നേരെ അസഭ്യവർഷം നടത്താൻ തുടങ്ങിയതോടെ സഹയാത്രികരുടെ സഹായത്തോടെ സീറ്റിൽ കെട്ടിയിടുകയായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. നിരന്തരം ബഹളംവെച്ചതോടെ ഇയാളുടെ വായും മൂടിക്കെട്ടിയെങ്കിലും അത് തുറന്ന് വീണ്ടും ഒച്ചയിട്ടത് യാത്രക്കാരെ ആശങ്കയിലാക്കി.
വിമാനത്തിൽ കെട്ടിയിട്ടതിനെതിരെ വിമർശനമുയർന്നതോടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ഫ്രോണ്ടിയർ കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.