ന്യൂയോർക്: യുക്രെയ്ൻ യുദ്ധം സംബന്ധിച്ച യു.എൻ പ്രമേയത്തിനെതിരെ റഷ്യക്കൊപ്പം വോട്ടുചെയ്ത് യു.എസും. യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിന്മേലാണ് 193 അംഗ പൊതുസഭ തിങ്കളാഴ്ച വോട്ടുചെയ്തത്.
മൂന്നുവർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ് യു.എന്നിൽ റഷ്യക്ക് അനുകൂലമായി യു.എസ് വോട്ട് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളും യു.എസ് ഒഴികെയുള്ള ജി-7 രാജ്യങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി.
റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനക്കൊപ്പം ഇന്ത്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അതേസമയം, റഷ്യയെ അപലപിക്കുന്ന തരത്തിൽ ഫ്രാൻസിന്റെ നേതൃത്വത്തിൽ ഭേദഗതികൾ വരുത്തിയതിനെത്തുടർന്ന് സ്വന്തം പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിൽനിന്ന് യു.എസ് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.