കോവിഡിന് ബൂസ്റ്റർ ഡോസായി പ്രതിരോധശേഷി വർധിപ്പിച്ച വാക്സിൻ നിർദേശിച്ച് യു.എസ്

വാഷിങ്ടൺ: കോവിഡിന് ബൂസ്റ്റർ ഡോസായി പ്രതിരോധശേഷി വർധിപ്പിച്ച വാക്സിൻ നിർദേശിച്ച് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ​ചൊവ്വാഴ്ചയാണ് പുതിയ വാക്സിന് അംഗീകാരം നൽകിയത്. ആറ് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാവരും കോവിഡിന്റെ പുതിയ ​ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ചരിത്രപരമായ മുന്നേറ്റമെന്നാണ് വാക്സിൻ വികസിപ്പിച്ചതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. കോവിഡ് ഇനി ജീവനുകൾ കവരില്ലെന്നും സുപ്രധാന നാഴികകല്ലാണ് പിന്നിട്ടതെന്നും ബൈഡൻ പറഞ്ഞു. കോവിഡ്-19, ഫ്ലു, ആർ.എസ്.വി തുടങ്ങിയ വൈറസുകൾക്കെതിരെ പുതിയ വാക്സിൻ പ്രതിരോധം തീർക്കുമെന്ന് യു.എസ് അറിയിച്ചു.

ശരത്കാലത്തിലേക്ക് യു.എസ് കടന്നിരിക്കുകയാണ് വൈകാതെ ശൈത്യകാലത്തിലേക്ക് പ്രവേശിപ്പിക്കും. ഇത്തരത്തിൽ ശൈത്യകാലത്തേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ കുത്തുവെപ്പുകൾ, വീട്ടിലെ പരിശോധനക്കുള്ള സംവിധാനങ്ങൾ, മെച്ചപ്പെട്ട ചികിത്സ രീതികൾ എന്നിങ്ങനെ കോവിഡിനെ നേരിടാൻ കൂടുതൽ ഉപകരണങ്ങൾ കൈവശമുണ്ടെന്നും യു.എസ് അധികൃതർ അറിയിച്ചു. കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതും ദീർഘകാല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഇത് സംരക്ഷണം നൽകുമെന്നും അധികൃതർ അറിയിച്ചു.

പുതിയ കോവിഡ് വകഭേദമായ EG.5 ​​രോഗബാധിതരുടെ എണ്ണം യു.എസിൽ ഉയരുകയാണ്. യു.എസിലെ പുതിയ കോവിഡ് കേസുകളിൽ 17 ശതമാനവും ഈ വകഭേദം ​കൊണ്ടുണ്ടാവുന്നുവെന്നാണ് കണക്കാക്കുന്നത്. 

Tags:    
News Summary - US health agency recommends updated COVID boosters, President Biden calls it "important" milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.