Posted On
date_range Updated On
date_range പ്രണയദിനത്തെ വരവേറ്റ് വൈറ്റ് ഹൗസ്; അലങ്കാരമൊരുക്കി ജിൽ ബൈഡൻ
വാഷിങ്ടൺ: വാലൈന്റൻസ് ദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് അലങ്കരിച്ച് പ്രഥമവനിത ഡോ. ജിൽ ബൈഡൻ. വൈറ്റ് ഹൗസിന് മുൻവശത്തെ പുൽത്തകിടിയിൽ ഹൃദയാകൃതിയിൽ തയാറാക്കിയ പേപ്പറിൽ സന്ദേശങ്ങളെഴുതിയായിരുന്നു ഒരുക്കം.
പ്രണയദിനം ജില്ലിന്‍റെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം.
മഹാമാരിയെ തുടർന്ന് എല്ലാവരും അൽപ്പം നിരാശയിലാണ്. അതിനാൽ അൽപ്പം സന്തോഷവും പ്രതീക്ഷയും കൊണ്ടുവരുന്നതിനാണ് ഇതെല്ലാമെന്ന് ജിൽ പ്രതികരിച്ചു. വൈറ്റ് ഹൗസ് അലങ്കരിച്ചതിന്‍റെ ചിത്രങ്ങൾ അവർ ട്വിറ്ററിൽ പങ്കുവെച്ചു.
'രോഗശാന്തി, ധൈര്യം, സ്നേഹം, അനുകമ്പ, കൃതജ്ഞത, സമാധാനം, കരുത്ത്, ദയ, കുടുംബം, ഐക്യം... സ്നേഹത്തോടെ ജിൽ' എന്ന കുറിപ്പോടെയാണ് ജില്ലിന്‍റെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.