മനപ്പൂർവമായ അവഗണന -സ്​റ്റാൻ സ്വാമിയുടെ മരണത്തിൽ യു.എസ്​ മനുഷ്യാവകാശ സംഘടന

ന്യൂയോർക്​: രാജ്യദ്രോഹക്കേസിൽ ജയിലിലടക്കപ്പെട്ട സ്​റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി അമേരിക്കൻ ​െഫഡറൽ ബോഡി. മനപ്പൂർവമായ അവഗണനയാണ്​ 84കാരനായ സ്​റ്റാൻ സ്വാമിയുടെ മരണത്തിലേക്ക്​ നയിച്ചതെന്ന്​ യു.എസ്​ കമ്മീഷൻ ഓൺ ഇൻറർനാഷനൽ റിലിജ്യസ്​ മൈനോരിറ്റി കമ്മ്യൂണിറ്റീസ്​ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിൽ​െപട്ടവർക്കു നേരെ നടക്കുന്ന വേട്ടയാടൽ എങ്ങനെയെന്നതി​െൻറ വ്യക്തമായ ഓർമപ്പെടുത്തലാണ്​ സ്​റ്റാൻ സ്വാമിയുടെ മരണമെന്ന്​ കമ്മീഷൻ ചെയർമാൻ നദീൻ മയൻസ വിലയിരുത്തി. കേന്ദ്രസർക്കാരി​െൻറ മനപ്പൂർവമായ അവഗണനയാണ്​ അദ്ദേഹ​ത്തി​െൻറ മരണത്തിന്​ കാരണം.

ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യത്തി​െല വെല്ലുവിളികൾ ചർച്ചവിഷയമാക്കണമെന്നും നദീൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.