യു.എസ്​ തെരഞ്ഞെടുപ്പിലെ ഇലക്​ടറൽ കോളജ്​ എന്ത്​? അവ നിർണായകമാകുന്നതെങ്ങനെ​?

വാഷിങ്​ടൺ: യു.എസി​െൻറ വിധി ഇന്നറിയാം. ഡോണൾഡ്​ ട്രംപോ ജോ ബൈഡനോ... എന്നാൽ രണ്ട​ുപേരുടെയും വിധി നിർണയി​ക്കു​േമ്പാൾ ഉയർന്നുവരുന്ന വാക്കാണ്​ ഇലക്​ടറൽ കോളജ്​. അതെന്താണെന്ന്​ അറിയാം.

ഓരോ അധിവർഷത്തിലെയും (Leap year) നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കക്കാർ തങ്ങളുടെ പ്രസിഡൻറ്​ ആരെന്ന് വിധിയെഴുതുന്നത്.

അമേരിക്കൻ പ്രസിഡൻറിന്‍റേത് ഇൻഡയറക്ട് തെരഞ്ഞടുപ്പാണെങ്കിലും പ്രായോഗിക തലത്തിൽ എല്ലാ ജനങ്ങളും അതിൽ ഭാഗഭാക്കാവുന്നുണ്ട്. അങ്ങനെ അത് ഡയറക്ട് ഇലക്ഷനായി മാറുന്നു. സ്ഥാനാർഥി നിർണയത്തിൽ തുടങ്ങി ഇലക്ടറൽ കോളജ് അംഗങ്ങളുടെ തെരഞ്ഞടുപ്പു വരെയുള്ള പ്രക്രിയകളിലൂടെ ജനങ്ങൾ നേരിട്ടാണ് പ്രസിഡൻറാരെന്ന് വിധിയെഴുതുന്നത്.

യു.എസ് ഭരണഘടനയിൽ മൂന്നു ഘട്ടങ്ങളാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്നുള്ള പ്രസിഡൻറിന്‍റെ തെരെഞ്ഞടുപ്പ്, യു.എസ് കോൺഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തുറന്ന് പരിശോധിക്കൽ എന്നിവയാണവ.

ഇലക്​ടറൽ കോളജ്​ എന്താണ്​?

ഒാരോ സംസ്​ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്​ടറൽമാരാണ്​ യു.എസ്​ പ്രസിഡൻറിനെ തെരഞ്ഞെടുക്കുകയെന്ന്​ അറിയാം. മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട്​ തെരഞ്ഞെടുക്കും. എന്നാൽ പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പുകളിൽ ഓരോ സംസ്​ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്​ടറൽമാരാണ്​ വിധി നിർണയിക്കുക.

ഓ​രോ സംസ്​ഥാനത്തിനും നിശ്ചിത എണ്ണം ഇലക്​ടറൽമാരെയാണ്​ ലഭിക്കുക. ഓരോ സ്​റ്റേറ്റിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ മൊത്തം ഇലക്​ടറൽ കോളജ്​ എന്നുവിളിക്കും. 538 ഇലക്​ടറൽ വോട്ടുകൾ ചേരുന്നതാണ്​ ഇലക്​ടറൽ കോളജ്​. യു.എസിലെ 50 സംസ്​ഥാനങ്ങളിലെയും ഡിസ്​ട്രിക്​ട്​ ഓഫ്​ കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കമാണ്​ 538 ഇലക്​ടറൽ വോട്ടുകൾ.

മാജിക്​ നമ്പർ

270 എന്ന മാജിക്​ നമ്പറിലാണ്​ യു.എസി​െൻറ വിധി. ജയിക്കാൻ 270 വോട്ടുകളാണ്​ ആവശ്യം.

സെനറ്റിൽ നൂറുപേരും ജനപ്രതിനിധിസഭയിൽ 435 പേരുമാണുള്ളത്. ഓരോ രാഷ്ട്രീയപാർട്ടിയും അവരുടെ പ്രസിഡൻറ് സ്ഥാനാർഥിയുടെ പ്രതിനിധിയായാണ് അവരുടെ ഇലക്ടറൽ കോളജ് സ്ഥാനാർഥിയെ സംസ്ഥാനങ്ങളിൽ അതിന് നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നത്.

നവംബർ മൂന്നിലെ പ്രധാന തെരഞ്ഞെടുപ്പ്​ ദിവസത്തിന്​ മുന്നോടിയായി ചില സ്​റ്റേറ്റുകളിൽ പോളിങ്​ ബൂത്തുകളൊരുക്കി വോട്ടിന്​ അവസരമൊരുക്കിയിരുന്നു.

ഇന്ത്യയടക്കം ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനിലേക്ക്​ മാറിയെങ്കിലും യു.എസിൽ ഇപ്പോഴും ബാലറ്റ്​ സംവിധാനമാണ്​. പോസ്​റ്റൽ വോട്ട്​ സൗകര്യവും ലഭ്യമാണ്​.

ഓരോ സ്​റ്റേറ്റിലും വിജയിക്കുന്ന ഇലക്​ടറൽ പ്രതിനിധികൾ അവരുടെ പ്രസിഡൻറ്​ സ്​ഥാനാർഥിക്ക്​ ഡിസംബർ 14ന്​ വോട്ട്​ ചെയ്യും. എന്നാൽ ഇലക്​ടറൽ കോളജി​െൻറ അടിസ്​ഥാനത്തിൽ വിജയി ആരാണെന്ന്​ നേരത്തേ അറിയാനാകും.

യു.എസ്​ കോൺഗ്രസിലെ ജനപ്രതിനിധി സഭയും സെനറ്റും ചേർന്ന്​ ജനുവരി ആറിന്​ ഉച്ച ഒന്നിന്​ സംയുക്ത സമ്മേളനം നടത്തി ഇലക്​ടറൽ വോട്ടുകൾ എണ്ണി പ്രസിഡൻറിനെ പ്രഖ്യാപിക്കും.​ പുതിയ പ്രസിഡൻറ്​ ജനുവരി 20ന്​ അധികാരമേൽക്കും.

നിലവിലെ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപാണ്​ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്​ഥാനാർഥി. ഡെമോക്രാറ്റുകളുടെ പ്രസിഡൻറ്​ സ്​ഥാനാർഥി ജോ ബൈഡനും. മൈക്ക്​ പെൻസ്​ ആണ്​ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി. ഡെമോക്രാറ്റി​േൻറത്​ ഇന്ത്യൻ വംശജ കമല ഹാരിസും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.