മരണാനന്തര ജീവിതം എന്നൊന്നുണ്ടോ? ഉണ്ടെന്ന് ഉറപ്പിച്ച് പറയുന്നു ഈ യു.എസ് ഡോക്ടർ

ന്യൂയോർക്: മരണമെന്നത് മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉറപ്പുള്ളതും എന്നാൽ ദുരൂഹത നിറഞ്ഞതുമായ ഒരു അധ്യായമാണ്. മരിച്ചുകഴിഞ്ഞാൽ പിന്നെ എന്തായിരിക്കുമെന്ന് കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ യാഥാർഥ്യം ആർക്കുമറിയില്ല. എന്നാൽ മരണാനന്തര ജീവിതം എന്നൊന്നുണ്ടെന്ന് തറപ്പിച്ചു പറയുകയാണ് യു.എസിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെഫ്രി ​േലാങ്. മരണാസന്നരായ 5000ത്തിലേറെ പേരുടെ ജീവിതം പഠിച്ചതിനു ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. ഇതുസംബന്ധിച്ച് ഒരു ലേഖനവും അദ്ദേഹം ഇൻസൈഡറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണാസന്നരായ രോഗികളിൽ 45 ശതമാനത്തിനും ശരീരമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വിവരിക്കുന്നു. അവരുടെ പ്രജ്ഞ ശരീരത്തിൽ നിന്ന് നഷ്ടമായിരിക്കും. അവരെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് വല്ലാത്ത ഒരു അനുഭവമാണ്.

ഈയവസ്ഥയിൽ തങ്ങളെ മറ്റൊരിടത്തേക്ക് ​കൊണ്ടുപോകുന്നതായി ആളുകൾ പറയുന്നു. ചിലർ തുരങ്കത്തിലൂടെ കടന്നുപോകുന്നു. അതിനു ശേഷം അവർ വെളിച്ചത്തിലെത്തുന്നു. അവിടെ അവരുടെ വളർത്തുമൃഗങ്ങളടക്കമുള്ള പ്രിയപ്പെട്ടവർ സ്വീകരിക്കാനായി കാത്തിരിപ്പുണ്ടാകും. കൂടുതൽ ആളുകളും വല്ലാത്ത സമാധാനവും ശാന്തതയും അനുഭവിക്കുന്നതായാണ് പറഞ്ഞത്. മറ്റൊരു ലോകം എന്ന് പറയുന്നത് സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അനുഭവം പോലെ അവർക്ക് തോന്നുന്നു.''-ഡോക്ടർ വിവരിക്കുന്നു. എന്നാൽ ഈ അനുഭവത്തിന് ശാസ്ത്രീയമായ വിശദീകരണം നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയമിടിപ്പ് ഇല്ലാത്ത, കോമയിലോ ക്ലിനിക്കലി ഡെഡോ ആയ ഒരാൾ, അവർ കാണുകയും കേൾക്കുകയും വികാരങ്ങൾ അനുഭവിക്കുകയും മറ്റ് ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന ഒരു വ്യക്തമായ അനുഭവം.-അതാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് എന്നാണ് ഡോക്ടറുടെ നിർവചനം.

Tags:    
News Summary - US doctor who studied 5,000 near death experiences says this about after life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.