റൗ​ൾ കാ​സ്ട്രോ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി; ക്യൂ​ബ​ക്കെ​തി​രെ പു​തി​യ നീ​ക്കവുമായി യു.എസ്

വാ​ഷി​ങ്ട​ൺ: ക്യൂ​ബ​യി​ലെ സോ​ഷ്യ​ലി​സ്റ്റ് സ​ർ​ക്കാ​റി​നെ​തി​രെ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം. 1996ൽ ​ക്യൂ​ബ​ക്കും ​ഫ്ലോ​റി​ഡ​ക്കും ഇ​ട​യി​ൽ ര​ണ്ട് സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ ക്യൂ​ബ​ൻ മു​ൻ പ്ര​സി​ഡ​ന്റ് റൗ​ൾ കാ​സ്ട്രോ​ക്കെ​തി​രെ യു.​എ​സ് ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കു​റ്റം​ചു​മ​ത്തി. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, വി​മാ​നം ത​ക​ർ​ക്ക​ൽ എ​ന്നി​വ​യാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫി​ദ​ൽ കാ​സ്ട്രോ​ക്ക് കീ​ഴി​ൽ റൗ​ൾ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് യു.​എ​സി​ന്റെ പു​തി​യ നീ​ക്കം. ക്യൂ​ബ​ൻ-​അ​മേ​രി​ക്ക​ൻ ഗ്രൂ​പ്പാ​യ ബ്ര​ദേ​ഴ്സ് ടു ​ദ റെ​സ്ക്യു​വി​ന്റെ വി​മാ​നം വെ​ടി​വെ​ച്ച് വീ​ഴ്ത്തി മൂ​ന്ന് അ​മേ​രി​ക്ക​ക്കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് റൗ​ൾ കാ​സ്ട്രോ​ക്കും മ​റ്റ് അ​ഞ്ചു​പേ​ർ​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ​സ് നീ​ക്ക​ത്തി​ൽ ക്യൂ​ബ​ൻ ഭ​ര​ണ​കൂ​ടം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. ‘രാ​ഷ്ട്രീ​യ കു​ത​ന്ത്രം’ എ​ന്നാ​ണ് യു.​എ​സ് ന​ട​പ​ടി​യെ ക്യൂ​ബ​ൻ പ്ര​സി​ഡ​ന്റ് മി​ഗു​വ​ൽ ഡ​യ​സ് കാ​ന​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

ക്യൂ​ബ​ൻ ഭ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക പ​രി​ഷ്‍കാ​ര​ങ്ങ​ൾ വ​രു​ത്താ​ൻ യു.​എ​സ് സ​മ്മ​ർ​ദം ചു​മ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക്യൂ​ബ​യി​ലെ ക​മ്യൂ​ണി​സ്റ്റ് നേ​തൃ​ത്വ​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ക്കെ​തി​രെ നീ​തി​ന്യാ​യ വ​കു​പ്പി​ന്റെ കു​റ്റ​പ​ത്രം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റൗ​ൾ കാ​സ്ട്രോ​യെ അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് കു​റ്റം ചു​മ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വാ​റ​ന്റ് ഉ​ണ്ടെ​ന്നാ​യി​രു​ന​നു ബ്ലാ​ഞ്ചെ​യു​ടെ മ​റു​പ​ടി. ഇ​ത് ക്യൂ​ബ​യി​ലേ​ക്കു​ള്ള അ​ധി​നി​വേ​ശ​ത്തി​ന്റെ സൂ​ച​ന​യാ​യും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. ജ​നു​വ​രി​യി​ൽ വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക​ള​സ് മ​ദൂ​റോ​ക്കെ​തി​രെ സ​മാ​ന​രീ​തി​യി​ൽ കു​റ്റം ചു​മ​ത്തി​​യ ശേ​ഷം അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി യു.​എ​സി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സൈ​നി​ക ന​ട​പ​ടി ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - US Charges Raul Castro With Murder in 1996 Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.