വാഷിങ്ടൺ: യു.എസിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി) ഒമ്പത് വിദ്യാർഥികളുടെ വിസ റദ്ദാക്കി അധികൃതർ. കാമ്പസ് പ്രതിഷേധങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് നടപടി. വിദ്യാർഥികൾ, അടുത്തിടെ ബിരുദം പൂർത്തിയാക്കിയവർ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ചെയ്യുന്നവർ എന്നിവരുടെ വിസയും കുടിയേറ്റ അനുമതിയുമാണ് റദ്ദാക്കപ്പെട്ടത്. ഇതിനെതിരെ ഒരു വിദ്യാർഥി കോടതിയെ സമീപിച്ചിട്ടുണ്ട്.
88 യൂനിവേഴ്സിറ്റികളിലായി ഇതിനകം 530 വിദ്യാർഥികൾക്കെതിരെയാണ് ട്രംപ് ഭരണകൂടം സമാന നടപടി സ്വീകരിച്ചത്. അതിനിടെ, പുറത്താക്കാനുള്ള യു.എസ് സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യയിൽനിന്നുള്ള ചിൻമയ് ദേവ്റെ അടക്കം വിദ്യാർഥികൾ വെള്ളിയാഴ്ച ഹരജി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.