യു.എസും യുക്രെയ്നും സുപ്രധാന ധാതു കരാറിൽ ഒപ്പുവെച്ചു

വാഷിങ്ടൺ: യു.എസും യുക്രെയ്നും സുപ്രധാന ധാതുകരാറിൽ ഒപ്പുവെച്ചു. യുക്രെയ്നിലെ ധാതുക്കൾ യു.എസിന് നൽകുന്നതിന് വേണ്ടിയാണ് കരാർ. അമേരിക്ക-യു.എസ് ബന്ധം മോശമായതിന് പിന്നാലെയാണ് കരാർ.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്-യുക്രൈൻ റീഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നാണ് കരാർ അറിയപ്പെടുന്നത്. കരാറിനെ വിശദാംശങ്ങൾ സംബന്ധിച്ച അവ്യക്തത തുടരുന്നുണ്ടെങ്കിലും, ടൈറ്റാനിയം, യുറേനിയം, ലിഥിയം എന്നിവയുൾപ്പെടെയുള്ള യുക്രൈന്റെ വിലയേറിയ അപൂർവ ഭൂമി ധാതുക്കൾ ഉപയോഗപ്പെടുത്താൻ അമേരിക്കയെ കരാർ അനുവദിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നേരത്തെ സൈനിക സാമ്പത്തിക സഹായങ്ങൾ തുടരണമെങ്കിൽ കരാറിൽ ഒപ്പുവെക്കണമെന്ന് യു.എസ് യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നെ സംബന്ധിച്ചിടത്തോളം അമേരിക്കൻ സൈനിക, സാമ്പത്തിക സഹായങ്ങൾ നിലക്കാതിരിക്കാൻ കരാർ നിർണായകമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രധാനമന്ത്രി വ്ലോദമിർ സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തർക്കമുണ്ടാവുകയും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിന് കാരണമാവുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച യുക്രെയ്നിൽ ഉണ്ടായ മിസൈലാക്രമണങ്ങളെ അപലപിച്ച ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - US and Ukraine sign long-awaited natural resources deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.