Posted On
date_range Updated On
date_range അമേരിക്കയിൽ വിമാനം കൂട്ടിയിടിച്ച് നാല് മരണം
ലാസ് വേഗാസ്: അമേരിക്ക നെവാഡയിൽ ലാസ് വേഗാസ് വിമാനത്താവളത്തിൽ പറന്ന് കൊണ്ടിരിക്കെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം. ഉച്ചയോടെയാണ് സംഭവം. പൈപ്പർ പി.എ- 46, സെസ്ന 172, എന്നീ ഒറ്റ-എഞ്ജിൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട് പേർ വീതമാണ് ഇരു വിമാനങ്ങളിലും ഉണ്ടായിരുന്നതെന്ന് ഷിന്വാ വാർത്ത ഏജൻസി അറിയിച്ചു.
പൈപ്പർ ഇറങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് സെസ്നയുമായി അപകടമുണ്ടായത്. പൈപ്പർ പി.എ- 46, റൺവേയ്ക്ക് കിഴക്കുള്ള പാടത്തേക്കും സെസ്ന ഒരു കുളത്തിലേക്കുമാണ് തകർന്ന് വീണതെന്ന് യു.എസ് വ്യോമയാന അധികൃതർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.