വാഷിങ്ടൺ: വാക്സിനെടുക്കാത്ത ജീവനക്കാർക്ക് മുന്നറിയിപ്പുമായി രണ്ട് വിമാനകമ്പനികൾ. ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത വേതനമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യുമെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്റ്റ്ജെറ്റും യു.എസിലെ യുണൈറ്റഡ് എയർലൈൻസുമാണ് ജീവനക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 24നകം വാക്സിൻ സ്റ്റാറ്റസ് അറിയിക്കാൻ ജീവനക്കാരോട് വെസ്റ്റ്ജെറ്റ് നിർദേശിക്കുന്നുണ്ട്. ഒക്ടോബർ 30നകം എല്ലാ ജീവനക്കാരോടും വാക്സിനെടുക്കാനും കമ്പനി ആവശ്യപ്പെട്ടു. സെപ്റ്റംബർ 27നകം വാക്സിനെടുക്കണമെന്നാണ് യുണൈറ്റഡ് എയർലൈൻസിന്‍റെ നിർദേശം. ആരോഗ്യപ്രശ്നങ്ങൾ മതപരമായ വിശ്വാസങ്ങൾ എന്നിവ മൂലം വാക്സിനെടുക്കാത്തവർക്ക് ഇതിനായി അഞ്ചാഴ്ച കൂടി അനുവദിക്കും. വാക്സിനെടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും എയർലൈൻ വ്യക്തമാക്കുന്നു.
വാക്സിനെടുക്കാത്ത ജീവനക്കാരിൽ നിന്നും 200 ഡോളർ സർചാർജ് ഈടാക്കുമെന്ന് ഡെൽറ്റ എയറും പറഞ്ഞു. കോവിഡ് ഡെൽറ്റ വകഭേദത്തെ തുടർന്ന് നിരവധി പേരാണ് യു.എസിൽ രോഗബാധിതരാവുന്നത്. ഇതിനിടെയാണ് വാക്സിനെടുക്കാത്ത ജീവനക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി വിമാന കമ്പനികൾ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.