യുക്രെയ്ൻ വിഡിയോ: ഗൂഗിളിന് 30 ലക്ഷം റൂബിൾ പിഴയിട്ട് റഷ്യ

മോസ്കോ: യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളടങ്ങിയ വിഡിയോ യൂട്യൂബിൽ നൽകിയെന്നാരോപിച്ച് ഗൂഗിളിന് റഷ്യൻ കോടതി 30 ലക്ഷം റൂബിൾ (ഏകദേശം 26.5 ലക്ഷം രൂപ) പിഴയിട്ടു. വിഡിയോയിലുള്ളത് തെറ്റായ വിവരങ്ങളാണെന്നും നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്.

ഈ മാസാദ്യം സമാനമായ കേസിൽ ആപ്പിൾ, വിക്കിമീഡിയ ഫൗണ്ടേഷൻ എന്നിവർക്കെതിരെയും നടപടിയെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് അനുമതിയില്ലാത്ത സംവിധാനങ്ങളിലേക്ക് പ്രവേശിക്കാൻ അവർക്ക് വഴി നൽകുന്നുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഏതുതരം സംവിധാനമാണ് എന്നത് വിശദീകരിച്ചിട്ടില്ല.

Tags:    
News Summary - Ukraine video: Google fined 30 lakh rubles by Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.