കിയവ്: രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുതി നിലയം റഷ്യൻ നിയന്ത്രണത്തിലായതോടെ രൂപപ്പെട്ട വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതുതായി നാലു നിലയങ്ങൾ നിർമിക്കാൻ യുക്രെയ്ൻ. പടിഞ്ഞാറൻ യുക്രെയ്നിലെ ഖെമൽനിറ്റ്സ്കി ആണവ വൈദ്യുതിനിലയത്തോടു ചേർന്നായിരിക്കും നാലു നിലയങ്ങളും ഉയരുകയെന്ന് ഊർജമന്ത്രി ജർമൻ ഗലുഷ്ചെങ്കോ പറഞ്ഞു.
യൂറോപ്പിലെതന്നെ ഏറ്റവും വലിയ നിലയമായ സഫോറിഷ്യ ആണവ വൈദ്യുതിനിലയം 2022 മാർച്ച് മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ പ്രവർത്തിച്ച ആറു റിയാക്ടറുകളും അടഞ്ഞുകിടക്കുകയാണ്.
വൈദ്യുതി ഉൽപാദനം നിർത്തിവെക്കുന്നത് അപകടകരമാകുമെന്നതിനാൽ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് രാജ്യാന്തര സമൂഹം ആവശ്യപ്പെടുന്നുണ്ട്. റഷ്യ പക്ഷേ, ഇത് സ്വീകരിച്ചിട്ടില്ല. നിലവിൽ രണ്ടു നിലയങ്ങളുള്ള ഖെമൽനിറ്റ്സ്കിയോടു ചേർന്ന് നാലെണ്ണംകൂടിയാണ് ലക്ഷ്യമിടുന്നത്. 1986ൽ ചെർണോബിൽ ദുരന്തത്തിന് തൊട്ടുപിറകെ പ്രവർത്തനം ആരംഭിച്ചതാണ് ഖെമൽനിറ്റ്സ്കി നിലയം. യു.എസ് മാതൃകയായ എ.പി1000 നിലയങ്ങളാകും ഇവിടെ ഉയരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.