റഷ്യൻ ആക്രമണത്തിൽ ​സൈനികനടക്കം ഏഴ് മരണം; ഒമ്പത് പേർക്ക് പരിക്ക്

യുക്രെയ്നെ വളഞ്ഞ് റഷ്യ നടത്തിയ അക്രമണത്തിൽ ഏഴുപേർ മരിച്ചു. ഇതിൽ ഒരു യുക്രെയ്ൻ സൈനികനും ഉൾപെടും. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു സൈനികന് മാരകമായി പരിക്കേൽക്കുകയും മറ്റൊരാൾക്ക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായും യുക്രെയ്ൻ സൈന്യം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യുദ്ധത്തോടൊപ്പം വൻ സൈബർ അറ്റാക്കും റഷ്യ യുക്രെയ്നുമേൽ നടത്തുന്നുണ്ട്. യുക്രെയ്നെ വളഞ്ഞിട്ടുള്ള അക്രമണമാണ് റഷ്യ നടത്തുന്നത്. വ്യോമ താവളങ്ങൾ അടക്കം തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ഒക്കെയും റഷ്യ തകർത്ത് തരിപ്പണമാക്കി. 

Tags:    
News Summary - Ukraine Soldier Dies In Shelling Attack: Armed Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.