Posted On
date_range Updated On
date_range റഷ്യൻ പിന്തുണയോടെ അട്ടിമറിക്ക് സാധ്യത –യുക്രെയ്ൻ
കിയവ്: റഷ്യയുടെ പിന്തുണയോടെ ഡിസംബറിൽ സർക്കാരിനെതിരെ അട്ടിമറിശ്രമം നടക്കുമെന്ന് വിവരം ലഭിച്ചതായി യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കി. ശബ്ദസന്ദേശമുൾപ്പെടെ തെളിവുമായാണ് സെലൻസ്കി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.
എന്നാൽ അട്ടിമറിയിൽ റഷ്യൻ പിന്തുണയെകുറിച്ച് അദ്ദേഹം നേരിട്ട് സൂചിപ്പിച്ചില്ല. ആരോപണം റഷ്യ തള്ളി. അട്ടിമറി നടത്താൻ യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. 2014ൽ യുക്രെയ്െൻറ ക്രീമിയ റഷ്യയുടെ ഭാഗമായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.