(Photo | AP)
കിയവ്: തെക്കൻ റഷ്യയിലെ പ്രധാന വാതക സംസ്കരണ പ്ലാന്റിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് കസാഖ്സ്താനിൽനിന്ന് പ്ലാന്ററിലേക്ക് വാതകം എത്തിക്കുന്നത് നിർത്തിവെച്ചു.
റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്പ്രോമിന്റെ ഒറെൻബർഗ് പ്ലാന്റിനുനേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും വലിയ വാതക ഉൽപാദന, സംസ്കരണ പ്ലാന്റുകളിലൊന്നായ ഇത് കസാഖ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡ്രോൺ ആക്രമണത്തിൽ പ്ലാന്റിൽ തീപിടിത്തമുണ്ടായി.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രെയ്നിന്റെ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.