Posted On
date_range Updated On
date_range ഒമ്പത് റഷ്യൻ കോപ്റ്ററുകൾ തകർത്തെന്ന് യുക്രെയ്ൻ
കിയവ്: റഷ്യയുടെ അധീനതയിലുള്ള കിഴക്കൻ യുക്രെയ്ൻ പ്രദേശത്തെ രണ്ട് നഗരങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ഹെലികോപ്ടറുകൾ തകർത്തതായി യുക്രെയ്ൻ. ബെർഡിയൻസ്ക്, ലുഹാൻസ്ക് നഗരങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനവും ഉപകരണങ്ങളും ആയുധശേഖരവും തകർത്തതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ആർക്കും പരിക്കില്ല. ആക്രമണത്തെക്കുറിച്ച് റഷ്യൻ സൈന്യം പ്രതികരിച്ചിട്ടില്ല.എന്നാൽ, ബെർഡിയൻസ്കിന് മുകളിലെത്തിയ ശത്രുക്കളുടെ റോക്കറ്റുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുവെന്ന് മേഖലയുടെ റഷ്യൻ ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.