Posted On
date_range Updated On
date_range സെലൻസ്കിയെ വധിക്കാൻ ഗൂഢാലോചന; റഷ്യൻ ചാര യുവതി പിടിയിലായെന്ന് യുക്രെയ്ൻ
കിയവ്: റഷ്യൻ ചാര യുവതിയെ അറസ്റ്റ് ചെയ്തതായി യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്.ബി.യു അറിയിച്ചു. യുവതി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപിക്കുന്നത്.
ജൂലൈയിൽ തെക്കൻ മൈകോലൈവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സെലൻസ്കി സന്ദർശിച്ചിരുന്നു. പ്രദേശത്തെ സൈനിക താവളത്തിന് സമീപത്തെ കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും യുവതി പകർത്തി. സെലൻസ്കിയുടെ ഇങ്ങോട്ടുള്ള യാത്രാ പദ്ധതി അറിയാനും ശ്രമിച്ചു -എസ്.ബി.യു പറയുന്നു.
കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവാണ് ശിക്ഷയായി ലഭിക്കുക. അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികൾ റഷ്യൻ സൈന്യത്തെ സഹായിക്കാൻ വിവരങ്ങൾ കൈമാറുന്നുവെന്ന് യുക്രെയ്ൻ എല്ലായിപ്പോഴും കുറ്റപ്പെടുത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.