ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാമർ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ ഇന്ത്യ പര്യടനത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പതിന് ഇരു പ്രധാനമന്ത്രിമാരും മുംബൈയിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യും. വ്യാപാര, വ്യവസായ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

ഒക്ടോബർ ഒമ്പതിന് മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വിഷൻ 2035ന്റെ ഭാഗമായി ഇന്ത്യ-യു.കെ സ്ട്രാറ്റജിക് പാർട്ണർഷിപ്പിനെ കുറിച്ച് ഇരു രാഷ്ട്രതലവൻമാരും ചർച്ച നടത്തും. വ്യാപാരം, നിക്ഷേപം, സാ​ങ്കേതികവിദ്യ, ഇന്നോവേഷൻ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും തമ്മിൽ വിഷൻ 2035ന് രൂപം നൽകിയിരിക്കുന്നത്.

ഇരു രാഷ്ട്രനേതാകളും വ്യാപാര-വ്യവസായ രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു.കെ വ്യാപാര കരാറുമായി ബന്ധപ്പെട്ടും തുടർ ചർച്ചകളുണ്ടാവുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുംബൈയിൽ നടക്കുന്ന ഫിൻടെക് ഫെസ്റ്റിലും ഇരു രാഷ്ട്രനേതാക്കളും പ​ങ്കെടുക്കും.ഈ വർഷം ജൂലൈ 23-24 തീയതികളിൽ മോദി യു.കെയിൽ സന്ദർശനം നടത്തിയിരുന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് അന്നും ചർച്ചകൾ നടന്നിരുന്നു.

Tags:    
News Summary - UK Prime Minister Keir Starmer to visit India on 8-9 October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.