Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നയീം ജമാൽ അൽ സുബൈദി (27), മുഹമ്മദ് അയ്മൻ അൽ സാദി (26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു.
ഇരുവരും ഇസ്‍ലാമിക് ജിഹാദ് അൽഖുദ്സ് ബ്രിഗേഡ് തീവ്രവാദ സംഘത്തിലെ കമാൻഡർമാരാണെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ജെനിൻ നഗരത്തിലെ അഭയാർഥി ക്യാമ്പിൽ വ്യാഴാഴ്ച സൈന്യം റെയ്ഡിനിടെ നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ജനിന് സമീപം യബാദിൽ ഇസ്രായേൽ ആക്രമണത്തിൽ മുഹമ്മദ് തൗഫിഖ് ബദർനെ (25) കൊല്ലപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞ 72 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
ഈ വർഷം 210 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.