അമേരിക്കയിൽ കോവിഡ്​ മരണം രണ്ട്​ ലക്ഷം

ന്യൂയോർക്​: അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം രണ്ട്​ ലക്ഷം കവിഞ്ഞു. മഹാമാരിയെ ഫലപ്രദമായി നേരിട്ടതായ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ തുടർച്ചയായ അവകാശ വാദങ്ങൾക്കിടെയാണ്​ 2.04 ലക്ഷം പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ജോൺ ഹോപ്​കിൻസ്​ സർവകലാശാല റിപ്പോർട്ട്​​. 70 ലക്ഷ​േത്താളം പേർക്ക്​ രോഗം ബാധിക്കുകയും ​െചയ്​തു.  

അതേസമയം, യഥാർഥ മരണനിരക്ക്​ ഇതിലും കൂടുതലാണെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. മാർച്ചിൽ കോവിഡ്​ വ്യാപകമായപ്പോൾ രാജ്യത്ത്​ ഒരു ലക്ഷത്തിനും രണ്ട്​ ലക്ഷത്തിനും ഇടയിൽ പേർ മരിക്കുമെന്നാണ്​ കണക്കുകൂട്ടലെന്ന്​ ട്രംപ്​ പറഞ്ഞിരുന്നു.

ഇൗ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ്​ മരണം ഉയർന്നുകൊണ്ടിരിക്കുന്നത്​. 24 മണിക്കൂറിനിടെ അമേരിക്കയിൽ 48,750 പേർക്ക്​ കോവിഡ്​ ബാധിക്കുകയും 977 പേർ മരിക്കുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.