Posted On
date_range Updated On
date_range ചെറുവിമാനം തകർന്ന് രണ്ട് മരണം
വാഷിങ്ടൺ: യു.എസിൽ ചെറുവിമാനം തകർന്നു വീണ് രണ്ടുപേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തെക്കൻ കാലിഫോർണിയയിലെ ഫർണിച്ചർ നിർമാണ കേന്ദ്രത്തിന്റെ മുകളിലാണ് വിമാനം വീണതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഫുള്ളർട്ടൺ മുനിസിപ്പിൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് രണ്ട് മിനിറ്റിനകമാണ് വാനിന്റെ ആർ.വി -10 ഏക എൻജിൻ വിമാനം തകർന്നു വീണതെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.