കറാച്ചിയിൽ ഫാക്​ടറിക്ക്​ തീവെച്ച്​ 287 പേരെ കൊലപ്പെടുത്തിയ രണ്ടു​പേർക്ക്​ വധശിക്ഷ

കറാച്ചി: ഉടമ പണം നൽകാത്തതിനെ തുടർന്ന്​ തുണിഫാക്​ടറിക്ക്​ തീകൊളുത്തി 287 പേരുടെ മരണത്തിന്​ കാരണക്കാരായ രണ്ടു​പേർക്ക്​ ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. 2012 സെപ്​റ്റംബറിൽ ബാൽദിയ ഫാക്​ടറിക്ക്​ തീകൊളുത്തിയ മുത്തഹിദ ഖൗമി മൂവ്​മെൻറ്​ (എം.ക്യു.എം) പ്രവർത്തകരായ സുബൈർ, അബ്​ദുൽ റഹ്​മാൻ എന്നിവരെയാണ്​ വധശിക്ഷക്ക്​ വിധിച്ചത്​. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ആഭ്യന്തരമന്ത്രി റഉൗഫ്​ സിദ്ദീഖി അടക്കം നാലു​പേരെ കോടതി വെറുതെവിട്ടു.

എം.ക്യു.എം പ്രവർത്തകർക്ക്​ സൗകര്യംചെയ്​തു നൽകിയ നാല്​ ഗേറ്റ്​ കീപ്പർമാരെയും കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്​. വിശദ വിധി പ്രഖ്യാപിച്ചിട്ടില്ല.ഫാക്​ടറി സംരക്ഷിക്കാൻ ഉടമയിൽനിന്ന്​ 25 കോടി പാകിസ്​താൻ രൂപയാണ്​ എം.ക്യു.എം ആവശ്യ​െപ്പട്ടത്​.

പാകിസ്​താനിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായി മാറിയ ബാൽദിയ തീവെപ്പോടെ കറാച്ചിയിലും സിന്ധിലും ശക്​തമായ സാന്നിധ്യമായിരുന്ന എം.ക്യു.എം പലതായി പിളരുകയും ശക്​തിയല്ലാതായി മാറുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.