Posted On
date_range Updated On
date_range യു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട രണ്ട് ഡ്രോണുകള്‍ ഇറാഖ് തകര്‍ത്തു
ബാഗ്ദാദ്: അമേരിക്കന്‍ സൈനിക ക്യാമ്പിന് മുകളില്‍വെച്ച് രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഇറാഖ് അറിയിച്ചു. ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഐന്‍ അല്‍ അസദ് സൈനിക ക്യാമ്പിലായിരുന്നു സംഭവം.
ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബഗ്ദാദ് വിമാനത്താവളത്തിന് മുകളില്‍ ഒരു റോക്കറ്റ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിലും നാശനഷ്ടങ്ങളൊന്നുമില്ലെന്ന് കേണല്‍ വെയിന്‍ മറോട്ടോ പറഞ്ഞു.
ഇതേ സൈനിക താവളത്തെ കഴിഞ്ഞ മാസം ഒരു സായുധ ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നു.
ഈ വര്‍ഷം ഇതേവരെ 39 ആക്രമണങ്ങളാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.