Photo Credit: KGTV

ജനവാസ മേഖലയിൽ ചെറുവിമാനം തകർന്നുവീണ്​ രണ്ടുമരണം; വീടുകളും വാഹനങ്ങളും കത്തിനശിച്ചു

ലോസ്​ ആഞ്ചലസ്​: കാലിഫോർണിയയിലെ ജനവാസ മേഖലയിൽ ചെറുവിമാനം തകർന്നുവീണ്​ രണ്ടുമരണം. രണ്ടു വീടുകളും നിരവധി വാഹനങ്ങളും കത്തിനശിക്കുകയും ചെയ്​തു.

അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അഗ്​നിരക്ഷാ ഉദ്യോഗസ്​ഥർ രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെയാണ്​ ദൃശ്യങ്ങൾ. ഇതിൽ വീടുകളും ട്രക്കുകളും കത്തിനശിക്കുന്നത്​ കാണാം.

അരിസോണയിലെ യുമയിൽനിന്ന്​ പുറപ്പെട്ട്​ ഒരു മണിക്കൂറിന്​ ശേഷമാണ്​ വിമാനം തകർന്നുവീണതെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ദൃശ്യങ്ങളിൽ വിമാന അവശിഷ്​ടങ്ങൾ കാണാൻ സാധിക്കില്ല. വൻ ശബ്​ദത്തോടെയാണ്​ വിമാനം നിലം പതിച്ചതെന്ന്​ പ്രദേശവാസികൾ പറഞ്ഞു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. രണ്ടു മരണം മാത്രമാണ്​ ഇതുവരെ സ്​ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു. 


Tags:    
News Summary - Two Die As Plane Hits Houses In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.