മസ്കിന്റെ പിന്മാറ്റത്തിനെതിരെ ട്വിറ്റർ കോടതിയിൽ

സാൻ ഫ്രാൻസിസ്കോ: സമൂഹ മാധ്യമ ഭീമനായ ട്വിറ്റർ സ്വന്തമാക്കാനുള്ള പദ്ധതി ഇലോൺ മസ്ക് പാതിവഴിയിൽ ഉപേക്ഷിച്ചതിനെതിരെ കമ്പനി കോടതിയിൽ. ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ ട്വിറ്റർ 4400 കോടി ഡോളറിന് സ്വന്തമാക്കുമെന്ന മസ്കിന്റെ പ്രഖ്യാപനം നടപ്പാക്കാനാവശ്യപ്പെട്ടാണ് കോടതി കയറിയത്.

''മനസ്സു മാറ്റി കമ്പനി തകർക്കാനും അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനും ഓഹരി ഉടമകളുടെ മൂല്യം തകർക്കാനും ഒടുവിൽ ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞുനടക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മസ്കിന്റെ വിശ്വാസ'മെന്ന് പരാതിയിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്ക് വാങ്ങാനുള്ള കരാറിൽനിന്ന് പിൻമാറിയത്. നിർണായക വിവരങ്ങൾ കൈമാറുന്നില്ലെന്നു പറഞ്ഞായിരുന്നു പിൻമാറ്റം.

കമ്പനിയിലെ ചില സുപ്രധാന ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചതും അദ്ദേഹം കാരണമായി നിരത്തി. 50 ഡോളറിനു മുകളിൽ വിലയുണ്ടായിരുന്ന ട്വിറ്റർ ഓഹരികൾക്ക് അതോടെ വിലയിടിഞ്ഞ് 34 ഡോളറിലെത്തി.

Tags:    
News Summary - Twitter sues Elon Musk over $44bn takeover deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.