ഇസ്തംബൂൾ: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇന്ത്യൻ ആർമിയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് 'വി കെയർ' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.
ഭൂകമ്പത്തിൽ തകർന്ന തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ഓപറേഷൻ ദോസ്ത് എന്ന പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തന സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള കിറ്റുകളുമടക്കം വഹിക്കുന്ന ആറ് വിമാനങ്ങളാണ് ഇരുരാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്.
അങ്കാറ: ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ആറ് വയസ്സുകാരിക്ക് രക്ഷകരായി ഇന്ത്യൻ ദൗത്യസംഘം. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രവും ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നുമായ ഗാസിയൻടെപിലാണ് ഇന്ത്യൻ സംഘം കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ബാലികയെ രക്ഷിച്ചത്.
ഭൂകമ്പമുണ്ടായി ദിവസങ്ങൾക്ക് ശേഷവും ജീവനോടെ പുറത്തെടുക്കാനായത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ പകരുന്നുണ്ട്. ബെറെൻ എന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്
തിങ്കളാഴ്ച പുലർച്ചെ ഭൂകമ്പമുണ്ടായ തുർക്കിയയിലേക്കും സിറിയയിലേക്കുമായി ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്)യുടെ മൂന്ന് സംഘങ്ങളാണ് എത്തിയത്. ഇപ്പോഴും ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.