മെവ്ലുത് കാവുസോഗ്ലു
Posted On
date_range Updated On
date_range തുർക്കിയ വിദേശകാര്യ മന്ത്രി ഇന്ന് ഈജിപ്തിൽ
അങ്കാറ: തുർക്കിയ വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു ശനിയാഴ്ച ഈജിപ്ത് സന്ദർശിക്കും. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി ഉൾപ്പെടെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദശകത്തിനിടെ ആദ്യമായാണ് തുർക്കിയ വിദേശകാര്യ മന്ത്രി ഈജിപ്തിലെത്തുന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷ. 2013ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ അട്ടിമറിച്ച് സൈനിക തലവൻ അബ്ദുൽ ഫത്താഹ് അൽസീസി അധികാരം പിടിച്ചതുമുതൽ തുർക്കിയ ഈജിപ്തുമായി നല്ല ബന്ധത്തിലായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.