Posted On
date_range Updated On
date_range സിറിയയിൽ വ്യോമാക്രമണം നടത്തി തുർക്കിയ
ഇസ്തംബൂൾ: സിറിയയുടെ വടക്കൻ മേഖലയിൽ തുർക്കിയ വ്യോമാക്രമണം നടത്തി. കഴിഞ്ഞയാഴ്ച ഇസ്തംബൂളിലുണ്ടായ സ്ഫോടനത്തിന് മറുപടിയായി കുർദിസ്താൻ വർക്കേഴ്സ് പാർട്ടി, അവരെ പിന്തുണക്കുന്ന സിറിയൻ പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റ് (വൈ.പി.ജി) കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് തുർക്കിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എഫ് 16 ജെറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലെ നാശനഷ്ടം സംബന്ധിച്ച വിവരം വ്യക്തമാക്കിയിട്ടില്ല.
നവംബർ 13ന് ഇസ്തംബൂളിലെ തിരക്കേറിയ തെരുവിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.