തുർക്കിയിൽ 20വയസ്സിന്​ താഴെയുള്ളവർക്ക്​ കർഫ്യൂ

ഇസ്​താംബൂൾ: കൊറോണ വ്യാപനം തടയാൻ തുർക്കിയിൽ 20 വയസ്സിന് താഴെയുള്ളവർക്ക് കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ച അർദ്ധ രാത്രി മുതൽ ഇത്​ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ ടെലിവിഷൻ അറിയിച്ചു.

ഇസ്താംബുൾ, അങ്കാറ ഉൾപ്പെടെ 31 നഗരാതിർത്തികൾ അടച്ചുപൂട്ടും. അവശ്യസാധനങ്ങൾക്ക്​ ഒഴികെ വാഹന ഗതാഗതം അനുവദിക്കില്ല. 15 ദിവസത്തേക്ക് ഈ നഗരങ്ങളിൽ നിന്ന്​ അകത്തേക്കോ പുറത്തേക്കോ വാഹനങ്ങളെ കടത്തിവിടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 425 ആയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. 20,921 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​.

Tags:    
News Summary - Turkey imposes curfew on youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.