വാഷിങ്ടൺ: ചെലവ് വെട്ടിക്കുറക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യു.എസിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ.
രണ്ട് വർഷത്തിനിടെ നിയമിക്കപ്പെട്ട ജൂനിയർ ജീവനക്കാരെയും രഹസ്യാന്വേഷണ ജോലിക്ക് യോഗ്യരല്ലാത്തവരെയും പെരുമാറ്റ ദൂഷ്യമുള്ളവരെയുമാണ് പിരിച്ചുവിടുന്നതെന്ന് ഏജൻസി വക്താവ് പറഞ്ഞു.
വ്യവസായി ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാര്യക്ഷമത വകുപ്പാണ് ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യു.എസിന്റെ ഏജൻസി പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.