ഡോണൾഡ് ട്രംപ്, മംദാനി

മംദാനി മേയറായാൽ ഫണ്ട് നൽകില്ലെന്ന് ട്രംപ്

വാഷിങ്ടൺ: സൊഹ്റാൻ മംദാനി മേയറായാൽ ന്യൂയോർക്കിനുള്ള ഫണ്ട് നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഫണ്ട് നൽകില്ലെന്ന വിവരം ട്രംപ് അറിയിച്ചത്. ന്യൂയോർക്ക് സിറ്റിയുടെ സ്വയംപ്രഖ്യാപിത കമ്യൂണിസ്റ്റ് സൊഹ്റാൻ മംദാനി ന്യൂയോർക്കിന്റെ മേയറായാൽ അതാണ് റിപബ്ലിക്കൻ പാർട്ടിക്ക് സംഭവിക്കാൻ പോകുന്ന ഏറ്റവും നല്ല കാര്യമെന്ന് ട്രംപ് പറഞ്ഞു.

ന്യൂയോർക്കിന്റെ ചരിത്രത്തിൽ ഒരു മേയറും അനുഭവിക്കാത്ത പ്രശ്നങ്ങൾ മംദാനി നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. മംദാനിയുടെ വ്യാജ കമ്യൂണിസ്റ്റ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് താൻ പണം നൽകില്ലെന്ന് ട്രംപ് പറഞ്ഞു. എന്തിനാണ് മംദാനിക്ക് വോട്ട് നൽകുന്നത്. ഈ പ്രത്യയശാസ്ത്രം പരാജയപ്പെട്ടു. അത് വീണ്ടും പരാജയപ്പെടാൻ പോവുകയാണ്. ഞാൻ അത് ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിൽ കാലുകുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി

വാഷിങ്ടൺ: മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി. നഗരത്തിൽ പ്രവേശിച്ചാൻ ന്യൂയോർ പൊലീസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് താൻ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

യു.എസ് ഇതുവരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിച്ചിട്ടില്ലെങ്കിലും താൻ അതിന്റെ ഉത്തരവുകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് മംദാനി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടൊപ്പം ഒരു നഗരം നിൽക്കുകയെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മംദാനിക്ക് മേയറായാൽ അത്ര പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാവുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇസ്രായേലിനേയും നെതന്യാഹുവിനേയും കുറിച്ചുള്ള മംദാനിയുടെ നിലപാടിനെ ന്യൂയോർക്കുകാർ വ്യാപകമായി പിന്തുണക്കുന്നുവെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ന്യൂയോർക്ക് ടൈംസും സിയേന യൂനിവേഴ്സിറ്റിയും ചേർന്ന് നടത്തിയ സർവേയിൽ ജൂതവംശജർക്കിടയിൽ ഏകദേശം 30 ശതമാനം വോട്ടുകളു​ടെ പിന്തുണ സൊഹ്റാൻ ഉണ്ടെന്നാണ്.

Tags:    
News Summary - Trump threatens to block funds if Mamdani wins NYC mayoral race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.