അധികാരകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല യു.എസ് ഭരിക്കും -ട്രംപ്

വാഷിങ്ടൺ: . വെ​നസ്വേലയിൽ ശരിയായ അധികാരകൈമാറ്റം യാഥാർഥ്യമാകുന്നത് വരെ രാജ്യം യു.എസ് ഭരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികളസ് മദുറോയുടെ ഏറ്റവും പുതിയ ചിത്രവും ട്രംപ് പുറത്ത് വിട്ടിട്ടുണ്ട്.

യു.എസ് യുദ്ധകപ്പലിൽ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്. ട്രൂത്ത്സോഷ്യൽ പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. മദുറോയേയും ഭാര്യയേയും യു.എസിലേക്ക് എത്തിക്കും. മദുറോ രണ്ട് കേസുകളിൽ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യ​മെങ്കിൽ വെനസ്വേലയെ ഇനിയും ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യു.എസ് സൈന്യം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ യു.എസ് നിരായുധരാക്കി. വെനസ്വേലൻ ആക്രമണത്തിൽ യു.എസിന് ആയുധങ്ങൾ നഷ്ടമാവുകയോ സൈനികരെ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കു​മൊ​ടു​വി​ൽ വെ​നി​സ്വേ​ല​യി​ൽ യു.എസ് സേന ഇന്ന് കടന്നു കയറുകയായിരുന്നു. ത​ല​സ്ഥാ​ന​മാ​യ ക​റാ​ക്ക​സി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ യു.​എ​സ്, വെ​നി​സ്വേ​ല പ്ര​സി​ഡ​ന്റ് നി​ക​ള​സ് മ​ദു​റോ​യെ​യും ഭാ​ര്യ സി​ലി​യ ​ഫ്ലോ​റ​സി​നെ​യും ബ​ന്ദി​യാ​ക്കി കൊ​ണ്ടു​പോ​യി. ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്നും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്റ് ഡെ​ൽ​സി റോ​ഡ്രി​ഗ്വ​സ് പ​റ​ഞ്ഞു. സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച വെ​നി​സ്വേ​ല സ​ർ​ക്കാ​ർ, ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങ​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. തു​ട​ക്ക​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ യു.​എ​സ് സേ​ന, പി​ന്നീ​ട് പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തി.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു.​എ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യ​ത്. പി​ന്നീ​ട്, ത​ന്റെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ട്രൂ​ത്തി​ലൂ​ടെ ആ​ക്ര​മ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ​യും സൈ​ന്യ​ത്തെ​യും യു.​എ​സ് ആ​ക്ര​മി​ച്ചെ​ന്നും പ​ല​ത​വ​ണ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും ക​റാ​ക്ക​സ് നി​വാ​സി​ക​ൾ പ​റ​ഞ്ഞു. 

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ക​റാ​ക്ക​സി​ൽ ഏ​ഴി​ട​ത്ത് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ, ജ​ന​ങ്ങ​ൾ പ​രി​​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ആ ​സ​മ​യ​ത്ത് ആ​ക്ര​മ​ണം നീ​ണ്ട​ത്. ഹെ​ലി​കോ​പ്ട​റു​ക​ൾ താ​ഴ്ന്ന് പ​റ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പി​ന്നീ​ട്, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​രാ​ജ്യ​മാ​യ വെ​നി​സ്വേ​ല​യി​ൽ നി​ന്ന് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴു​കു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ട്രം​പി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ കൂ​ടി​യാ​യ കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്റ് ഗു​സ്താ​വോ പെ​ട്രോ പ​റ​ഞ്ഞു.

Tags:    
News Summary - Trump says US will run Venezuela until ‘safe transition’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.