വാഷിങ്ടൺ: ഗോൾഡൻ ഡോമിനായി കൃത്യമായ പദ്ധതി മുന്നോട്ടുവെച്ച് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്സെത്തുമാണ് പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുളളവ പദ്ധതിയുടെ ഭാഗമായി ചെയ്യുമെന്ന് യു.എസ് അറിയിച്ചു.
ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് ഒരുങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു. ക്രൂയിസ് മിസൈലുകളെ വരെ സംവിധാനം പ്രതിരോധിക്കും. വിദേശ മിസൈലുകളെ പ്രതിരോധിക്കുന്നതിനായി സുശക്തമായ സംവിധാനമാണ് ഒരുക്കുന്നതെന്നും ട്രംപ് പറഞ്ഞു.
സിസ്റ്റം പൂർണമായും സജ്ജമായാൽ ലോകത്തെ മറ്റൊരു കോണിൽ നിന്ന് തൊടുക്കുന്ന മിസൈലുകൾ പോലും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുമെന്നും ഇതുപോലൊരു സംവിധാനം ഇതുവരെ ആരും ഒരുക്കിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. പദ്ധതിക്ക് തുടക്കം കുറിച്ച് നാല് മാസത്തിനകമാണ് മിഷൻ ഡോമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ യു.എസ് പുറത്തുവിടുന്നത്.
അതേസമയം, പദ്ധതിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ യു.എസ് പുറത്തുവിട്ടിട്ടില്ല. അടുത്ത 20 വർഷത്തിനുള്ളിൽ 542 ബില്യൺ ഡോളർ പദ്ധതിക്കായി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഉത്തരകൊറിയയെ പോലുള്ള രാജ്യങ്ങൾ കൂടുതൽ അപകടകരമായ ആയുധങ്ങൾ സ്വന്തമാക്കുന്നതിനിടെയാണ് യു.എസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.