ട്രംപിന് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി മെയ്ൻ സ്റ്റേറ്റ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ല്‍ ​യു.​എ​സ് പാ​ര്‍ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പി​റ്റോ​ളി​ൽ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏർപ്പെട്ടവരെ പൊതുഓഫീസുകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിൻ സംഘം അറിയിച്ചു.

കഴിഞ്ഞ ആഴ്ച പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ട്രം​പി​നെ കൊ​ള​റാ‍‍ഡോ സു​പ്രീം​കോ​ട​തി വി​ല​ക്കിയിരുന്നു. കാ​പി​റ്റോ​ളി​ൽ ക​ലാ​പ സ​മാ​ന​മാ​യ പ്ര​തി​ഷേ​ധം ന​ട​ന്ന​തി​ല്‍ ട്രം​പി​ന് പ​ങ്കു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു ഈ ഉത്തരവും.

യു.​എ​സി​ന്റെ ച​രി​ത്ര​ത്തി​ൽ അ​ട്ടി​മ​റി​യു​ടെ​യോ അ​ക്ര​മ​ത്തി​ന്റെ​യോ പേ​രി​ൽ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ന്ന ആ​ദ്യ പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി​യാ​ണ് ട്രം​പ്. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റെ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​ത് ട്രം​പി​നാ​ണ്.

2020ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​പി​ന്നാ​ലെ ജോ ​ബൈ​ഡ​ൻ യു.​എ​സ് പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത് ത​ട​യാ​ൻ കാ​പി​റ്റോ​ളി​ൽ വ​ൻ സം​ഘ​ർ​ഷം അ​ര​ങ്ങേ​റുകയായിരുന്നു.

Tags:    
News Summary - Trump kicked off 2024 primary ballot in US state of Maine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.