ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള തന്ത്രങ്ങൾ അമേരിക്ക മെനയുന്നതായി വെനിസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ ആരോപണം നിലനിൽക്കെ, വെനിസ്വേലക്കെതിരായ സൈനിക നടപടി തള്ളാതെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ, ചർച്ചകളുടെ സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു. ട്രംപ് ഭരണകൂടവുമായി ചർച്ചക്ക് സന്നദ്ധനാണെന്ന് മഡുറോ വ്യക്തമാക്കിയിട്ടുണ്ട്.
സൈനിക നടപടി ഉൾപ്പെടെ ഒരു കാര്യവും തള്ളിക്കളയുന്നില്ലെന്ന് ഓവൽ ഓഫിസിൽ വാർത്തലേഖകരുമായി സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്. മഡുറോ അമേരിക്കക്കുണ്ടാക്കിയ പരിക്ക് ചില്ലറയല്ലെന്ന് ട്രംപ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.