150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ കാണാതായി; പരിഹസിച്ച് ട്രംപ്

വാഷിങ്ടൺ: 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് സംഘടനയെ കാണാതായെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് ഡോളറിനെ തകർക്കാനാണ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറൻസി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം.

താൻ അധികാരത്തിലെത്തിയപ്പോൾ ഡോളറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങളുടെ ഉൽപന്നങ്ങൾ വേണ്ടെന്നും പറഞ്ഞു. ഇതോടെ സംഘടന തകർന്നുവെന്ന് ട്രംപ് പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്സിനെ കുറിച്ച് കേട്ടിട്ടില്ല. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഫെബ്രുവരി 13നാണ് ട്രംപ് പറഞ്ഞത്. ജനുവരിയിൽ ഡോളറിന് ബദലയായി പുതിയ കറൻസി പുറത്തിറക്കിയാൽ വലിയ തീരുവ ബ്രിക്സ് രാജ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

2023ൽ നടന്ന ബ്രിക്സിന്റെ 15ാം സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനാണ് ഡോളറിന് ബദലായി കറൻസി പുറത്തിറക്കണമെന്ന നിലപാട് എടുത്ത്. ബ്രിക്സ് രാജ്യങ്ങൾ ദേശീയ കറൻസികൾ വികസിപ്പിക്കുകയും ബാങ്കുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും വേണമെന്നും പുടിൻ പറഞ്ഞു.

Tags:    
News Summary - Trump claims BRICS 'broke up' after tariff threat: Haven't heard from them lately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.