വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സെലൻസ്കിയെ ട്രംപ് ഏകാധിപതിയെന്ന് വിളിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്ത് വന്നത്. സൗദി അറേബ്യയിൽ നടത്തിയ യു.എസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് നേരത്തെ സെലൻസ്കി രംഗത്തെത്തിയിരുന്നു. തെറ്റായ വിവരങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നതെന്നായിരുന്നു സെലൻസ്കിയുടെ വിമർശനം.
ഇതിന് പിന്നാലെയാണ് സെലൻസ്കിക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. സെലൻസ്കി ഏകാധിപതിയാണെന്നും ബൈഡനെ ഒരു വയലിനെ പോലെ നിയന്ത്രിക്കാൻ മാത്രമേ സെലൻസ്കിക്ക് കഴിയുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രസ്താവനക്കെതിരെ മറ്റ് യുറോപ്യൻ നേതാക്കൾ രംഗത്തെത്തി.
ജർമൻ ചാൻസലർ ഓൾഫ് ഷോൾസ്, യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ എന്നിവർ ട്രംപിനെ വിമർശിച്ചത്. സെലൻസ്കിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് തെറ്റാണെന്നായിരുന്നു ഷോൾസിന്റെ പ്രതികരണം. സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച യു.കെ പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണയറിയിച്ചു.
നേരത്തെ നിർദ്ദിഷ്ട ട്രംപ്-പുടിൻ യോഗത്തിെൻറ മുന്നോടിയായി അമേരിക്കൻ, റഷ്യൻ പ്രതിനിധികൾ റിയാദിൽ ചർച്ച നടത്തിയിരുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ മാർഗനിർദേശപ്രകാരം ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ലോകത്ത് സമാധാനം സ്ഥാപിക്കുക, സുരക്ഷ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സൗദി അറേബ്യ മുൻകൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും റിയാദ് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.